ഹിന്ദുക്കള്‍ ഒന്നോ രണ്ടോ പ്രസവിച്ചാല്‍ പോരെന്ന് മുന്നറിയിപ്പ്; വെട്ടിലായി വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ

കര്‍ണാടകയ ഉഡുപ്പി എംഎല്‍എ ഹിന്ദുക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് വിവാദമായിരിക്കുകയാണ്. ഹിന്ദുക്കള്‍ ഒന്നോ രണ്ടോ പ്രസവിച്ചാല്‍ പോരെന്നാണ് ഹരീഷ് പൂഞ്ജ എന്ന എംഎല്‍എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുസ്ലീം ജനസംഖ്യ ഹിന്ദു ജനസംഖ്യയെക്കാള്‍ കൂടുതലാണെന്നും എംഎല്‍എ പറഞ്ഞു. മുസ്ലീങ്ങളുടെ ജനസംഖ്യ കൂടുകയും ഹിന്ദുക്കള്‍ കുറയുകയും ചെയ്താല്‍ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിച്ചു നോക്കണമെന്നും എംഎല്‍എ പറഞ്ഞു. ഇതോടെ എംഎല്‍എയ്ക്ക് എതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: പ്രിസ്‌ക്രിപ്ഷനില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കിയാല്‍ ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹിന്ദുക്കള്‍ 80 കോടി ഉണ്ടെന്നും മുസ്ലീങ്ങള്‍ വെറും 20 കോടിയാണെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഒന്നു മാറി ചിന്തിച്ചാല്‍ മുസ്ലീങ്ങള്‍ നാലു കുട്ടികള്‍ക്ക് വീതമാണ് ജന്മം നല്‍കുന്നത്. പക്ഷേ ഹിന്ദുക്കളുടെ കാര്യത്തില്‍ അത് ഒന്നോ രണ്ടോ കുട്ടികളാണ്.
മുസ്ലീങ്ങള്‍ നാല് കുട്ടികള്‍ വീതം പ്രസവിച്ചാല്‍ അവരുടെ ജനസംഖ്യ 80 കോടി വരുമെന്നും ഹിന്ദുക്കളുടെ ജനസംഖ്യ 20 കോടിയായി കുറയുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

ALSO READ: അത്യുഗ്രന്‍ ‘ഉഗ്രം’; അത്യാധുനികം ഈ റൈഫിള്‍, ഇന്ത്യന്‍ സേനയ്ക്ക് ഡിആര്‍ഡിഒയുടെ പുത്തന്‍ സമ്മാനം

മുസ്ലീം ജനസംഖ്യ 80 കോടിയില്‍ എത്തുകയും ഹിന്ദു ജനസംഖ്യ കുറയുകയും ചെയ്താല്‍, രാജ്യത്തെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ ഊഹിക്കാനാകുമോ. ഈ രാജ്യത്ത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണമെന്നും പൂഞ്ജ പറഞ്ഞു. എംഎല്‍എയുടെ പ്രസ്താവന വിവാദമായി. നിരവധി പേരാണ് എംഎല്‍എക്കെതിരെ രംഗത്തെത്തിയത്.

ALSO READ: നവകേരളം സൃഷ്ടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം തുരങ്കംവെയ്ക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News