അടിമുടി ദുരൂഹത: കർണാടകയിലെ പ്രമുഖ വ്യവസായിയെ കാണാനില്ല, ബിഎംഡബ്ള്യു കാർ തകർന്ന നിലയിൽ കണ്ടെത്തി

BMW

കർണാടകയിലെ പ്രമുഖ വ്യവസായിയായ മുംതാസ് അലിയെ കാണാനില്ല.ഞായറാഴ്ച രാവിലെയോടെയാണ് അദ്ദേഹത്തെ കാണാതായത്. മുംതാസിന്റെ ബിഎംഡബ്ള്യു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുളൂർ പാലത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തി. കാർ തകർന്ന നിലയിലാണ്.

ALSO READ; ഇനി ആവേശം ഓർമ്മകളിൽ; 180 വർഷം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ, കാരണം ഇതാണ്…

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മുംതാസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. പുലർച്ചെ നഗരത്തിലൂടെ ചുറ്റിക്കറങ്ങിയ ഇയാൾ അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം എത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ പാലത്തിന് സമീപം തകർന്ന നിലയിൽ കണ്ടെത്തിയത്. കാർ അപകടത്തിൽപ്പെട്ടത്തിന്റെ സൂചനകളും ലഭിക്കുന്നുണ്ട്.

ALSO READ; ചോദ്യപേപ്പർ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധം: പിഎസ്‌ സി

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംതാസ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയോ എന്ന സംശയമാണ് നിലവിൽ പൊലീസിനുള്ളത്. ഇതടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ENGLISH SUMMARY: KARNATAKA BUSINESSMAN GOES MISSING, HIS CAR FOUND

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News