സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് സമരം നടത്താനൊരുങ്ങി കർണാടയിലെ കോൺഗ്രസ് സർക്കാര്‍. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കുന്നതിനോട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം സഹകരിക്കാത്ത സാഹചര്യത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് മാതൃകയാകുന്നത്. കേന്ദ്രബജറ്റിൽ കർണാടകത്തിനായി ഒന്നുമില്ലെന്നും നാലു മാസമായി വരൾച്ചാദുരിതാശ്വാസംപോലും തടഞ്ഞുവച്ചിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ALSO READ: ‘യോഗിയുടെ സമൂഹ വിവാഹ പദ്ധതിയിൽ തട്ടിപ്പ്’, സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ
അതേസമയം, കേന്ദ്രം ബജറ്റ് വിഹിതം വെട്ടിക്കുറയ്‌ക്കുന്നതിനാൽ കർണാടകത്തിന്റെ കടഭാരം വർധിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ‘അഞ്ചു വർഷമായി ഓരോ കേന്ദ്രബജറ്റിലും കർണാടകത്തിനുള്ള വിഹിതത്തിൽ 7000 കോടി മുതൽ 10,000 കോടി വരെ കുറവ് വരുത്തുകയാണ്. സംസ്ഥാനത്തിനുള്ള നികുതിവിഹിതം പതിനഞ്ചാം ധന കമീഷൻ 3.64 ശതമാനമായി വെട്ടിക്കുറച്ചു. ഇതുവഴിയുള്ള വരുമാന നഷ്ടം 62,000 കോടി രൂപയാണ്’, ശിവകുമാർ പറഞ്ഞു. ഡൽഹിയിൽ സമരവേദിക്ക് അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here