‘കര്‍ണാടകയിലേത് കമ്മീഷന്‍ സര്‍ക്കാര്‍’; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്.
കര്‍ണാടക സര്‍ക്കാരിന്റെ അഴിമതി നിരക്ക് വെച്ചുള്ള പരസ്യത്തിനാണ് നോട്ടീസ്. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ അടക്കം ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നാല്‍പത് ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ എന്ന രീതിയിലുള്ള കോണ്‍ഗ്രസിന്റെ പത്ര പരസ്യത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എല്ലാ പത്രത്തിലും വന്ന പരസ്യത്തിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പെരുമാറ്റ ചട്ടലംഘനമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. ഞായറാഴ്ച ഏഴ് മണിക്ക് മുമ്പ് മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. മറുപടി നല്‍കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News