‘മഹാഭാരതവും രാമായണവും സാങ്കൽപ്പികം’, വസ്തുത വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

രാമായണവും മഹാഭാരതവും സാങ്കല്‍പ്പികമാണെന്ന വസ്തുത പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കര്‍ണാടകയിലെ കോണ്‍വെന്റ് സ്‌കൂള്‍. സംസ്ഥാനത്തെ തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആര്‍ പ്രൈമറി സ്‌കൂളില്‍ ആണ് സംഭവം. അധ്യാപികക്കെതിരെ ബിജെപി അനുകൂല സംഘടന നൽകിയ പരാതിയെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്.

ALSO READ: ‘മമ്മൂക്ക ഇതിഹാസവും പുലിയുമാണ്’, ‘ഖത്തറിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്’

‘മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് അധ്യാപിക വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു’വെന്ന് ബിജെപി എംഎല്‍എ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. 2002 ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധ്യാപിക അവഹേളിച്ചുവെന്ന് ബിജെപി അനുകൂലികള്‍ പരാതിയില്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News