ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു; പിന്നാലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍, സംഭവം കര്‍ണാടകയില്‍

Karnataka Mandya village

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിചിത്ര സംഭവം.

ആദ്യമായാണ് ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത്. പ്രവേശനത്തിന് അമുമതി ലഭിച്ചതിന് പിന്നാലെ ‘മേല്‍ ജാതിക്കാര്‍’ ആയ വൊക്കലിംഗക്കാര്‍ ദേവന്റെ വിഗ്രഹമായ ‘ഉത്സവ മൂര്‍ത്തി’ ക്ഷേത്രത്തില്‍ നിന്ന് മാറ്റുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് പഴയ ജീര്‍ണിച്ച കെട്ടിടം പൊളിച്ച് പുതിയ ക്ഷേത്രം പണിതിരുന്നു. ആ സമയത്ത് ക്ഷേത്രത്തിനു വേണ്ടി തങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിഗ്രഹം എടുത്ത് മാറ്റിയവര്‍ വാദിക്കുന്നത്.

ദളിതര്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തില്‍ പ്രകോപിതരായ കുറച്ച് ഗ്രാമവാസികള്‍ ഉത്സവ മൂര്‍ത്തിയെ മാറ്റുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലെ ഒരു പ്രത്യേക അറയിലേക്കാണ് വിഗ്രഹത്തെ മാറ്റിയത്. തുടര്‍ന്ന് ഉച്ചയോടെ ക്ഷേത്രം താത്കാലികാമായി അടച്ചിട്ടു.

പിന്നീട് ക്ഷേത്രം വീണ്ടും തുറക്കുകയും എല്ലാ ജാതികളില്‍ നിന്നുമുള്ള ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് നേരത്തെ തീരുമാനിച്ച പോലെ ആചാരങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു.

Also Read : പ്രതിനിധി സഭയിലെ ഇന്ത്യ കോക്കസ് നേതാവിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി ട്രംപ്

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനും ‘കാലഭൈരവേശ്വര’ ദേവതയെ പ്രാര്‍ത്ഥിക്കാനും ജില്ലാ അധികാരികള്‍ അനുവദിച്ചിരുന്നു. പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാന എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്.

ഗ്രാമത്തിനുള്ളില്‍ ദളിതര്‍ക്കായി ഒരു പ്രത്യേക ക്ഷേത്രം നിര്‍മിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ പ്രകാരം ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്നുമാണ് മേല്‍ ജാതിയിലുള്ളവര്‍ വാദിച്ചത്.

നേരത്തേ ക്ഷേത്ര പ്രാവേശനം നിഷേധിച്ചതിനെതിരെ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് ദളിതര്‍ ഇന്നലെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News