മുഖ്യമന്ത്രി പദവിക്ക് പോര് മുറുകുന്ന കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സുന്നി ഉൽമ ബോർഡ് നേതാക്കൾ

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടയിൽ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ സമുദായത്തിന് നൽകണമെന്ന ആവശ്യവുമായി സുന്നി ഉൽമ ബോർഡിലെ നേതാക്കൾ രംഗത്ത്. ആഭ്യന്തരം, റവന്യു, ആരോഗ്യ ഉൾപ്പെടെ പ്രധാനപ്പെട്ട് അഞ്ച് വകുപ്പുകൾ മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് നൽകണമെന്നാണ് ഇവരുടെ ആവശ്യം. മുസ്ലീങ്ങൾ കാരണമാണ് കോൺഗ്രസ് വിജയിച്ചത് എന്നും ഇക്കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞുറപ്പിച്ചതാണെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു.

ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകൾ നൽകണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ഞങ്ങൾക്ക് 15 ലഭിച്ചു, ഒമ്പത് മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. 72 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങൾ കാരണമാണ്. ഒരു സമുദായമെന്ന നിലയിൽ ഞങ്ങൾ കോൺഗ്രസിന് ഒരുപാട് നൽകിയിട്ടുണ്ട്. ഇപ്പോൾ പകരം എന്തെങ്കിലും ലഭിക്കാനുള്ള സമയമാണ്.

ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ നല്ല വകുപ്പുകളുള്ള അഞ്ച് മന്ത്രിമാരുമാണ് വേണ്ടത്. ഇവയെല്ലാം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സുന്നി ഉൽമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നുവെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു. വിജയിച്ച 9 പേരിൽ ആർക്കാണ് സ്ഥാനം ലഭിക്കുന്നത് എന്നത് പ്രസക്തമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ച ആർക്ക് വേണമെങ്കിലും ഈ പദവികൾ നൽകാമെന്നും അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു

”മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ മുഖ്യമായ വകുപ്പുകളുള്ള അഞ്ച് മന്ത്രിമാരുമാണ് വേണ്ടത്. മുസ്ലീങ്ങളുടെ പിന്തുണയ്ക്ക് കോൺഗ്രസ് നന്ദി അറിയിക്കേണ്ടത് ഇങ്ങനെയാണ്. ഇവയെല്ലാം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സുന്നി ഉൽമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നുതായും ഷാഫി സാദി പറഞ്ഞു.

വിജയിച്ചവരുടെ യോഗ്യതകളെ അടിസ്ഥാനമാക്കി കോൺഗ്രസ് പദവികൾ തീരുമാനിക്കും. പല മുസ്ലീം സ്ഥാനാർത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങൾ സന്ദർശിക്കുകയും അവിടെ പ്രചാരണം നടത്തുകയും ഹിന്ദു-മുസ്ലീം ഐക്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസിന്റെ വിജയത്തിൽ മുസ്ലീങ്ങൾക്ക് നിർണായക പങ്കുണ്ട്. അവർക്ക് മുസ്ലീം സമുദായത്തിൽ നിന്ന് അനുയോജ്യമായ ഒരു ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണം. അത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ് എന്നും സാദി പറഞ്ഞു.

അതേസമയം, നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറും വരണം എന്ന തർക്കം മുറുകിയിരുന്നു. ചേരിപ്പോര് കടുത്തതോടെ മുഖ്യമന്ത്രി ആരാവണം തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News