കർണാടക തെരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനയിൽ കോൺഗ്രസ് മുന്നിൽ

കർണാടകത്തിൽ കോൺഗ്രസ് മുന്നേറ്റം. ആദ്യഫല സൂചനയിൽ തന്നെ മുന്നിലാണ് കോൺഗ്രസ്. നൂറിലധികം സീറ്റുകളിൽ (106) പാർട്ടി ലീഡ് നേടിക്കൊണ്ടിരിക്കുകയാണ്. 36 സീറ്റുകളിൽ ബിജെപി പിന്നിലാണ്. കർണാടകയിൽ ഞങ്ങൾ ചെയ്യാനുള്ളത് എല്ലാം ചെയ്തുവെന്നും ഇനിയെല്ലാം ഫലമറിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ പ്രതികരണം. 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്. 28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടക ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്.

അതേസമയം, കോൺഗ്രസ് ഉയർത്തിയ അഴിമതി ആരോപണങ്ങൾ മധ്യ കർണടകയിൽ ഫലം കണ്ടിട്ടുണ്ട് എന്ന് നേതൃത്വം കരുതുന്നതുന്നു. ഓൾഡ് മൈസൂർ മേഖലയിൽ പെട്ട ചിക്കബല്ലാപൂരയിലും രാമനഗരയിലും ഒക്കെ 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതും കാറ്റ് അനുകൂലമായതിന്റെ സൂചനയായാണ് കോൺഗ്രസ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News