കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മേയ് 10ന് ഒറ്റഘട്ടമായി 224 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. മേയ് 13നാണ് വോട്ടെണ്ണൽ
നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 20 ആണ്. സൂക്ഷ്മ പരിശോധന ഏപ്രിൽ 21ന്. പത്രിക പിൻവലിക്കുവാനുള്ള അവസാന ദിവസം ഏപ്രിൽ 24 ആണ്. 224 മണ്ഡലങ്ങളിലായി 58282 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 5,21,73,579 വോട്ടർമാരാണ് വോട്ട് ചെയ്യാനുള്ളത്. ഇവയിൽ 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്.
80 വയസ്സിന് മുകളിലുള്ളവർക്കും ശാരീരിക പരിമിതിയുള്ളവർക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഇത് കൂടാതെ ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കും. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം കർശനമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here