കർണാടകത്തിൽ ബിജെപി വീഴുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ

224 അംഗ കർണാടക നിയമസഭയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ സർവ്വേ ഫലങ്ങളാണ് പുറത്തുവരുന്നത്. ബിജെപിക്ക് കർണാടകത്തിൽ അധികാരം നഷ്ടപ്പെടുമെന്നാണ് ഭൂരിഭാഗം സർവ്വേകളും പ്രവചിക്കുന്നത്. കോൺഗ്രസ് 118 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് മെട്രിക്സ് സർവ്വേ പ്രവചനം. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്. ജനതാദൾ സെക്കുലർ 25 മുതൽ 33 വരെ സീറ്റും നേടും. ബിജെപിയുടെ സീറ്റ് നില 79 മുതൽ 94 വരെ ആയിരിക്കുമെന്നും സീ ന്യൂസ് സർവ്വേ പ്രവചിക്കുന്നു.

ടിവി 9 പോൾസ്റ്റാർട്ട് സർവ്വേ കോൺഗ്രസിന് 99 മുതൽ 109 വരെ സീറ്റും ജെഡിഎസിന് 21 മുതൽ 26 വരെ സീറ്റും നൽകുന്നു. ബിജെപിക്ക് 98 വരെ സീറ്റ് മാത്രമേ കിട്ടൂ എന്നാണ് ടിവി9 സർവ്വേ പറയുന്നത്. സുവർണ ജൻകിബാത് സർവ്വേ ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നുണ്ട്. 94 മുതൽ 117 വരെ സീറ്റ് ബിജെപി നേടുമെന്നാണ് സുവർണ ജൻകിബാത്തിന്റെ പ്രവചനം.

കോൺഗ്രസിന് 91 മുതൽ 106 വരെ സീറ്റും ജെഡിഎസിന് 14 മുതൽ 24 വരെ സീറ്റും സുവർണ സർവ്വേ നൽകുന്നു. റിപ്പബ്ലിക് സർവ്വേ പ്രകാരം ബിജെപിക്ക് 100 വരെ സീറ്റ് ലാഭിക്കാം. കോൺഗ്രസെന് 94 മുതൽ 108 വരെ സീറ്റും ജെഡിഎസിന് 24 മുതൽ 32 വരെ സീറ്റും റിപ്പബ്ലിക് സർവ്വേയും നൽകുന്നു. ഇതുവരെ പുറത്തുവന്ന 5 സർവ്വേകളും കോൺഗ്രസിനും ജെഡിഎസിനും അനുകൂലമാണ്.

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ദക്ഷിണ ഇന്ത്യയിൽ അധികാരം ഉറപ്പിക്കുവാൻ ശ്രമിക്കുന്ന ബിജെപിക്ക് വൻ തിരിച്ചടിയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News