ഹുക്ക നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍; വില്‍പ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്

സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുജനാരോഗ്യ സംരക്ഷണാര്‍ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ട്.

ഹുക്ക നിരോധനത്തെ തുടര്‍ന്ന് സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ടക്സ് നിയമനത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു. വരുംതലമുറയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എക്സില്‍ കുറിച്ചു. 45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കണ്ടെത്തിയ ചില പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വിഷയവും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു.

Also Read: ‘ഇന്ത്യയുടെ ഭൂമി ശാസ്ത്രമെന്തെന്ന് പ്രധാനമന്ത്രി മനസിലാക്കണം’: മോദിക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയായവരില്‍ 22.8 ശതമാനവും പുകയില ഉപയോഗിക്കുന്നതായി അടുത്തിടെ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 8.8 ശതമാനം പുകവലിക്കാരാണെന്നും പഠനം പറയുന്നു.

2023 സെപ്റ്റംബറില്‍, ഹുക്ക നിരോധിക്കാനും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയര്‍ത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News