കർണാടകയിലെ ബസ് ചാർജ് കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. നിരക്കിൽ പതിനഞ്ച് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. നിരക്ക് വർധന ഇന്ന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരാണ് യാത്രാനിരക്ക് കുത്തനെ കൂട്ടിയത്. മന്ത്രിസഭായോഗം നിരക്ക് വർധനയ്‌ക്ക് അംഗീകാരം നൽകിയതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ (കർണാടക ആർടിസി) നടത്തുന്ന സർവീസുകളുടെ നിരക്കാണ് വർധിക്കുക.
അടുത്തിടെ തങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയനുകൾ അറിയിച്ചിരുന്നു. എന്നാൽമുഖ്യമന്ത്രി ജനുവരി 15ന് ചർച്ച നടത്താമെന്ന് അറിയിച്ചതോടെ ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുകകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്.
2023 ജൂണിൽ ശക്തി സ്‌കീം നിലവിൽ വന്നതിന് പിന്നാലെ ഇന്ധനവില, ജീവനക്കാരുടെ ശമ്പളം, മറ്റ് പ്രവർത്തന ചെലവുകൾ എന്നിവയിലെ ചെലവ് വർധിച്ചതാണ് ബസ്തീ നിരക്ക് വർധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചതെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here