കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവ്; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം

കർണാടകയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഹിജാബ് വിവാദത്തിൽ സുപ്രധാന തീരുമാനം. ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് ഗവൺമെന്റ്. സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ജിജാബ്‌ ധരിക്കാൻ അനുമതി നൽകി. കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന നിർണായക തീരുമാനമാണിത്. സർക്കാർ സർവീസുകളിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ ഇനി വിലക്കുണ്ടാകില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി.

Also Read; ബന്ധുവിന്റെ ക്രൂരതയിൽ വീട് നഷ്ടപ്പെട്ട് പെരുവഴിയിലായി ലീല; തണലൊരുക്കാൻ സിപിഐഎം

മറ്റ് പരീക്ഷകളിലും നിന്ന് ഹിജാബ് വിലക്ക് ഘട്ടം ഘട്ടമായി നീക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. ഹിജാബ് വിഷയത്തിൽ മുൻ സർക്കാർ നിയമനിർമ്മാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിന് ഭരണഘടനാപരമായ നിയമ നടപടികൾ ആവശ്യമാണെന്നും എംസി സുധാകർ പറഞ്ഞു.

Also Read; വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നു; തുറന്ന് സമ്മതിച്ച് വി മുരളീധരന്‍

കഴിഞ്ഞ ഫെബ്രുവരിയിലാണ് കർണാടകയിലെ എല്ലാ കോളേജുകളിലും യൂണിഫോമുകളോ ഡ്രസ് കോഡുകളോ നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങൾ ധരിച്ച് കോളേജുകളിലെത്തരുത് എന്നായിരുന്നു അന്നത്തെ ബിജെപി സർക്കാർ പുറത്തിറക്കിയ ഉത്തരവ്. പരീക്ഷകളിലും ഈ ഉത്തരവ് ബാധകമായിരുന്നു. ഇതിനെതിരെ വിദ്യാർഥിനികൾ കർണാടക ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി സർക്കാർ ഉത്തരവ് ശരിവച്ചു.

സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ഭിന്നവിധിയാണ് ഉണ്ടായത്. തുടർന്ന് ഹിജാബ് നിരോധനം പരിഗണിയ്ക്കാൻ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് രൂപീകരിക്കാനിരിക്കേയാണ് കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ നിന്ന് ഹിജാബ് നിരോധനം നീക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലും പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ വിവാദവും പ്രതിഷേധങ്ങള്‍ക്കും  കാരണമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News