‘ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ ഒളിവിൽ പോകും’, മഅദനിയുടെ ജാമ്യാപേക്ഷയെ എതിർത്ത കർണാടക സർക്കാർ

ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജിയെ എതിർത്ത് കർണാടക സർക്കാർ. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ മഅദനി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് സർക്കാർ സുപ്രീംകോടതിയിൽ മറുപടി നൽകി.

രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവർത്തനം നടത്തിയ വ്യക്തിയാണ് മഅദനി. മഅദനിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളാത്ത കൊണ്ട് തന്നെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്, സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകളും നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഇളവുകൾ നൽകിയാൽ ഈ നിയമം മറ്റ് കേസുകളിലെ പ്രതികളടക്കം ദുരുപയോഗം ചെയ്യുമെന്നും കേരളത്തിൽ ആയുർവേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയാണെന്നും കർണാടക സർക്കാർ മറുപടി നൽകി.

ജാമ്യവ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയായിരുന്നു മഅദനിയുടെ മറുപടി. ആയുര്‍വേദ ചികിത്സക്കും ആരോഗ്യനില വഷളായ പിതാവിനെ കാണാനും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസ് വിചാരണ നടപടിയിലേക്ക് കടന്നതിനാല്‍ ഇനി കര്‍ണാടകയില്‍ തടവില്‍ കഴിയേണ്ട കാര്യമില്ലെന്നാണ് മഅദനിയുടെ വാദം. കര്‍ണാടക സര്‍ക്കാരും ഹര്‍ജിയില്‍ ഇന്ന് മറുപടി അറിയിക്കും. വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News