കര്‍ണാടകയില്‍ കൃഷി മന്ത്രിക്കെതിരെ കൈക്കൂലി ആരോപണം; അന്വേഷിക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍; ആരോപണം നിഷേധിച്ച് മന്ത്രി

കര്‍ണാടകയില്‍ മന്ത്രിക്കെതിരെ കൈക്കൂലി ആരോപണം. കൃഷി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചെലവുരായ സ്വാമിക്കെതിരെയാണ് കൈക്കൂലി ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെച്ച് കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത്ത് ചീഫ് സെക്രട്ടറി വന്ദിതാ ശര്‍മയ്ക്ക് കത്തെഴുതി.

also read- സെന്തില്‍ ബാലാജി ഇഡി കസ്റ്റഡിയില്‍; ശനിയാഴ്ചവരെ ചോദ്യം ചെയ്യും

മന്ത്രി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് കാര്‍ഷിക ഡയറക്ടര്‍മാര്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയായിരുന്നു. മന്ത്രി തങ്ങളോട് ആറ് മുതല്‍ എട്ട് ലക്ഷം രൂപാവരെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കത്തില്‍ പറയുന്നത്. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. നടപടിയുണ്ടായില്ലെങ്കില്‍ തങ്ങള്‍ക്കും കുടുംബത്തിനും വിഷം കഴിക്കേണ്ടിവരുമെന്നടക്കം കത്തിലുണ്ട്. മാണ്ട്യ ജില്ലയില്‍നിന്നുള്ള വിവിധ കാര്‍ഷിക ഡയറക്ടര്‍മാരാണ് തനിക്ക് കത്തെഴുതിയതെന്നാണ് ഗവര്‍ണര്‍ പറയുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് മന്ത്രി ചെലവുരായ സ്വാമി രംഗത്തെത്തി. ഇത്തരമൊരു കത്തിനെപ്പറ്റി വകുപ്പിന് ഔദ്യോഗികമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാകാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോയിന്റ് ഡയറക്ടറുമായി താന്‍ സംസാരിച്ചു. തങ്ങള്‍ അത്തരമൊരു കത്തെഴുതിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read- ലൈംഗിക പീഡന ആരോപണം: രാജ്യസഭയില്‍ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ നാല് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News