കര്‍ണാടകയിലെ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചിലില്‍ വലിയ അലംഭാവമാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഡിവൈഎഫ്‌ഐ. അര്‍ജുനെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ALSO READ:നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
കഴിഞ്ഞ അഞ്ചുദിവസമായി അര്‍ജുന്‍ ഓടിച്ച ലോറിയുമായി മണ്ണിനടിയിലാണ്. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താത്ത കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തിന് ശേഷം കേരള സര്‍ക്കാരും മറ്റും നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പോലും ആരംഭിച്ചത്. എന്നിട്ടും അര്‍ജുനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല സംഭവത്തെ തുടര്‍ന്ന് ഷിരൂരില്‍ എത്തിയ അര്‍ജുന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മോശമായ രീതിയിലുള്ള പെരുമാറ്റവും നിസ്സഹകരണവും ആണ് കര്‍ണാടക അധികൃതര്‍ തുടരുന്നത്.
അര്‍ജുനെ ജീവനോടെ വീണ്ടെടുക്കുവാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണം. ഒരു ജെസിബിയും ലോറിയും മാത്രമാണ് ആദ്യ രണ്ട് ദിവസം കര്‍ണാടക ഉപയോഗിച്ചത്. ഇതുവരെ അര്‍ജുനെ കണ്ടെത്താന്‍ സാധിക്കാത്ത നിലയ്ക്ക് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here