കൊലപാതക കേസിലെ പ്രതിക്ക് കാമുകിയെ വിവിവാഹം ചെയ്യാൻ പരോൾ അനുവദിച്ച് കർണ്ണാടക ഹൈക്കോടതി

കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് കാമുകിയെ കല്യാണം കഴിക്കുന്നതിനായി പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ആനന്ദിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ സ്വാതന്ത്ര്യം നല്‍കിയത്.

പത്ത് വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിട്ടുള്ളത്. കേസില്‍ ആനന്ദിന് നേരത്തെ ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഇതു പിന്നീടു പത്തു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആനന്ദിന് പരോള്‍ കിട്ടാത്ത പക്ഷം തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു. തുടർന്ന് അസാധാരണ സാഹചര്യമാണെന്ന കോടതിയുടെ വിധിയിലാണ് പ്രതിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News