കുടുംബത്തിൽ വേറെ പുരുഷൻമാരില്ല, പിതാവിൻ്റെ ഭൂമിയിൽ കൃഷിയിറക്കാൻ തന്നെ അനുവദിക്കണമെന്ന് യുവാവ്, ജീവപര്യന്തം തടവിലുള്ളയാൾക്ക് പരോൾ നൽകി കോടതി

കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാൾക്ക് കൃഷി ചെയ്യുന്നതിനായി പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. ബെംഗലൂരു കനകപുര താലൂക്കിലെ സിദിദേവരഹള്ളി സ്വദേശിയായ ചന്ദ്രക്കാണ് കോടതി 90 ദിവസം പരോൾ അനുവദിച്ചത്. പിതാവിൻ്റെ പേരിലുള്ള ഭൂമിയില്‍ കൃഷി നടത്താന്‍ കുടുംബത്തില്‍ പുരുഷ അംഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരോളിനായി ചന്ദ്ര കോടതിയെ സമീപിച്ചത്.

തുടർന്ന് പരോള്‍ സമയത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥകള്‍ പ്രകാരം കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 11 വർഷത്തിലേറെയായി ജയിലിലായിരുന്നു ചന്ദ്ര.

ALSO READ: വെറുതെ വടികൊടുത്ത് അടി വാങ്ങി! പുഷ്പയുടെ റിലീസ് തടയണമെന്ന് ഹർജി, പരാതിക്കാരന് പിഴ ചുമത്തി കോടതി

നേരത്തെ ഒരിക്കൽപോലും പരോളിൽ ഇറങ്ങിയിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് കോടതി ഹർജിക്കാരന് ഉപാധികളോടെ ജാമ്യം നൽകിയത്. ഓരോ ആഴ്ചയിലെയും ആദ്യ ദിവസം ഹർജിക്കാരൻ അദ്ദേഹത്തിൻ്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലെത്തി ഹാജർ രേഖപ്പെടുത്തണമെന്നുള്ള വ്യവസ്ഥയും ഉപാധികളിലുണ്ട്. ഇക്കാലയളവിൽ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരോള്‍ കാലാവധി റദ്ദു ചെയ്യുമെന്നും കോടതി ഹർജിക്കാരനോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News