അങ്കോള അപകടം; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി, വിഷയം ഗൗരവകരമെന്ന് നിരീക്ഷണം

ഷിരൂരിലെ മണ്ണിടിച്ചിൽ ഗൗരവമേറിയ വിഷയമാണെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. തൽസ്ഥിതി റിപ്പോർട്ട് നൽകാനും കർണാടക സർക്കാരിന് നിർദേശം. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹർജി പരി​ഗണിച്ചത്. കോടതിയുടെ ഇടപെടൽ രക്ഷാപ്രവർത്തനത്തിന് ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ.

ALSO READ: ‘കേരളത്തിന്റെ ആവശ്യങ്ങളെ ബജറ്റ് പൂർണമായും അവഗണിച്ചു’; കെ രാധാകൃഷ്‌ണൻ എംപി

അതേസമയം അങ്കോള അപകടത്തിൽ കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. അപകടം നടന്ന ഷിരൂരിൽ ഇന്ന് രാവിലെ വസീഫ് എത്തിയിരുന്നു. രക്ഷാപ്രവർത്തകരായ രഞ്ജിത്തിനെയും കൂടെയുള്ളവരെയും പൊലീസ് പുറത്താക്കി. കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകരെ പോലും പ്രവേശിപ്പിക്കുന്നില്ല. ഇതിനെക്കുറിച്ച് കേരളത്തിലെ സർക്കാരുമായി സംസാരിക്കണം എന്നാണ് തീരുമാനം. എന്തിനാണ് അവഗണിക്കുന്നതെന്ന് പരിശോധിക്കണമെന്നും വി വസീഫ് പറഞ്ഞു.

ALSO READ: ‘കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങി; കേരളത്തെ പാടെ അവഗണിച്ചു’; ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News