സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവം; രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി

പൗരത്വനിയമഭേദഗതിക്കെതിരെ 2020ല്‍ കര്‍ണാടകയിലെ ബീദറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ എടുത്ത കേസാണ് കലബുര്‍ഗി ബെഞ്ച് റദ്ദാക്കിയത്.

മാനേജ്‌മെന്റ് സ്‌കൂളിലായിരുന്നു കുട്ടികള്‍ നാടകം കളിച്ചത്. ഇതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കലബുര്‍ഗി പൊലീസ് അന്ന് കേസ് എടുത്തത്. എല്‍പി, യുപി കുട്ടികള്‍ ചേര്‍ന്നാണ് നാടകം സംഘടിപ്പിച്ചിരുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടെന്നും രാജ്യത്തെ നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമായി വ്യാഖ്യാനിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയത്. കേസില്‍ കുട്ടികളെ അടക്കം പൊലീസ് ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു.

also read; ”കേരളത്തിലെ കായലുകൾ തീർച്ചയായും കാണേണ്ടത്”; ഒരു പാകിസ്ഥാനി വ്ളോഗറുടെ ബൈക്ക് യാത്ര

സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ആയ ഫരീദ ബീഗത്തെയും നാടകത്തില്‍ അഭിനയിച്ചിരുന്ന ഒരു കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്ത് പതിനാലുദിവസം റിമാന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News