കുട്ടികളിലെ സമൂഹമാധ്യമ ഉപയോ​ഗത്തിന് പ്രായ പരിധി നിശ്ചയിക്കണം; കർണാടക ഹൈക്കോടതി

സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കുന്നതിന് കുട്ടികളിൽ പ്രായപരിധി നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് ജി നരേന്ദറാണ് ഇക്കാര്യം പറഞ്ഞത്. സമൂഹമാധ്യമം നിരോധിച്ചാൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കും. ഇന്നത്തെ കുട്ടികൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട് കഴിഞ്ഞെന്നും എക്സൈസ് നിയമങ്ങളിലേതുപോലെ പ്രായപരിധി ഇതിലും നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മണിപ്പുര്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് കണ്ണൂരിലെത്തി

സമൂഹമാധ്യമങ്ങൾ തുട‍ർച്ചയായി തടസ്സപ്പെടുത്തുന്ന കേന്ദ്ര ഉത്തരവിനെതിരായി എക്സ് കോർപറേഷൻ നൽകിയ ഹ‍ർജി സിം​ഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ എക്സ് അപ്പീൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

ALSO READ: യാത്രാ നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News