മോര്‍ച്ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

മോര്‍ച്ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. സ്തരീകളുടെ മൃതദേഹത്തില്‍ ആശുപത്രി അറ്റന്‍ഡര്‍മാര്‍ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാന്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മോര്‍ച്ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ 6 മാസത്തെ സമയമാണ് കോടതി സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്.

ശവരതിയ്‌ക്കെതിരായ നിയമമില്ലെന്നും ശവരതി ക്രിമിനല്‍ കുറ്റകൃത്യമാക്കി കേന്ദ്രം നിയമം പാസാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് വെങ്കടേഷ് നായികും ജസ്റ്റിസ് ബി വീരപ്പയും ചേര്‍ന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സിസിടിവികള്‍ക്കൊപ്പം മോര്‍ച്ചറികള്‍ വൃത്തിയായി സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ആത്മഹത്യ, എയ്ഡ്‌സ് പോലുള്ള രോഗികള്‍ മരണപ്പെട്ടാല്‍ അത്തരം രോഗികളുടെ വിവരങ്ങള്‍ ആശൂപത്രികള്‍ രഹസ്യമാക്കി വെക്കണം. പൊതുജനത്തിന് നേരിട്ട് കാണാവുന്ന തരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റൂം തയ്യാറാക്കരുത്. മൃതദേഹത്തെയും മരണപ്പെട്ടവരുടെ കുടുംബത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി ആശുപത്രി ജീവനക്കാര്‍ക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News