രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് റദ്ദാക്കാതെ കേന്ദ്രം; തുറന്നടിച്ച് കര്‍ണാടക സര്‍ക്കാര്‍

ലൈംഗിക ആരോപണ കേസില്‍ പ്രതിയായ കര്‍ണാടക എംപിയും ലോകസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. പ്രജ്വലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു.

ALSO READ: ടച്ച് വെട്ടുന്നതിനിടെ ഷോക്കേറ്റു; ഇടുക്കിയിൽ ഡ്യൂട്ടിക്കിടെ ലൈൻമാന് ദാരുണാന്ത്യം

മെയ് ഒന്നിനാണ് സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ അപേക്ഷ സ്വീകരിച്ചത് മെയ് 21നാണ്. എന്താണ് കേന്ദ്രത്തിന് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ തുറന്നടിച്ചു കൊണ്ട് ചോദ്യം ഉന്നയിച്ചു. ദിവസം ഇത്രയായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. അതേസമയം നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി ജയ്ശങ്കര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആലപ്പുഴയിൽ വിളവെടുക്കാറായ മുന്തിരി കൃഷിയിൽ മഴ മൂലം കനത്ത നാശനഷ്ടം

ഒരു മുഖ്യമന്ത്രിയുടെ കത്തിന് മറുപടി എവിടെ? ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയക്കുമ്പോള്‍ അതിന് മതിയായ പ്രാധാന്യം ലഭിക്കണം. അത് ഉണ്ടായില്ല. വിദേശകാര്യമന്ത്രി പറയുന്നത് സംസ്ഥാനത്തിന്റെ കത്ത് ലഭിച്ചത് മെയ് 21നാണെന്ന് അങ്ങനെയെങ്കില്‍ ആദ്യം അയച്ച കത്തെവിടെ പോയി? സിദ്ധരാമയ്യ രണ്ടാമത്തെ കത്തയച്ചത് മെയ് 22നാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News