സ്വന്തം വിമാനക്കമ്പനി ആരംഭിക്കാൻ ഒരുങ്ങി കർണാടക

സ്വന്തം വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതി പരിഗണിക്കാൻ കർണാടക സർക്കാർ. സംസ്ഥാനത്തിനകത്തെ വിമാന യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായാണ് ഈ പദ്ധതിയെന്ന് വ്യവസായ വാണിജ്യ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

കർണാടകയുടെ എല്ലാ ഭാഗങ്ങളിലും വിമാനത്താവളങ്ങൾ ഉടൻ ആരംഭിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അസാധ്യമായ കാര്യമല്ല. നടപ്പിലാക്കുകയാണെങ്കിൽ ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

Also Read: ‘നിലയ്ക്കാത്ത മഴയിലും കെടാത്ത കരുത്തുമായി പുതുപ്പള്ളി’; ജെയ്ക്കിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം

100 ദിവസം പൂർത്തിയാക്കിയ സർക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് പാട്ടീൽ ഇക്കാര്യം വ്യക്തമാക്കിയത്. കർണാടകയിലെ വിമാനത്താവളങ്ങൾ നേരത്തെ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിരുന്നതായി പാട്ടീൽ പറഞ്ഞു. ഈ നീക്കത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുമെന്നും ബജറ്റ് വിഹിതത്തിനുള്ള പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിർദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ആരംഭിച്ച ശിവമോഗയിലെ കുവെമ്പു വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കർണാടക സർക്കാർ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. സാധാരണയായി, ഇന്ത്യയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ആണ് നടത്തുന്നത്. എന്നാൽ എയർപോർട്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കർണാടക സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ തുടക്കമായാണ് ശിവമോഗ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.

Also Read: മാത്യു കുഴൽനാടൻ്റെ റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ; ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News