ഹാസന്‍ നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥി ആരാവണം എന്ന തര്‍ക്കം പരിഹരിച്ചതിന് പിന്നാലെ ജെഡിഎസില്‍ വീണ്ടും തര്‍ക്കം. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും സഹോദരന്‍ എച്ച്ഡി രേവണ്ണയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോഴാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ വൈ എസ് വി ദത്ത പാര്‍ട്ടിയില്‍ മടങ്ങിയെത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഹാസനിലെ കടൂരില്‍ ദത്തയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കുമാരസ്വാമിയും രേവണ്ണയും രണ്ട് പക്ഷത്ത് നിലയുറപ്പിച്ചതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം.
രേവണ്ണയും മകന്‍ പ്രജ്വല്‍ രേവണ്ണയും ദത്തയുടെ വീട്ടിലെത്തി വരാനിരിക്കുന്ന കടൂര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്ന നിലപാടിലാണ് കുമാരസ്വാമി.ദത്തയുടെ പാര്‍ട്ടിയിലേക്കുള്ള മടങ്ങി വരവിനെയും കുമാരസ്വാമി എതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
ഹാസന്‍ സീറ്റില്‍ ഭാര്യ ഭവാനിയെ മല്‍സരിപ്പിക്കണമെന്ന ദേവഗൗഡയുടെ മൂത്തമകന്‍ രേവണ്ണയുടെ ആവശ്യം നേരത്തെ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഭവാനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കുമാരസ്വാമി നിലപാട് കടുപ്പിച്ചതോടെ മക്കള്‍ പോരിലേക്ക് ജെഡിഎസ് സീറ്റ് വിഭജനം എത്തിയിരുന്നു. ഇതിനിടയിലാണ് നാടകീയ നീക്കങ്ങളുമായി രേവണ്ണ ദത്തയുടെ വീട്ടിലെത്തിയത്. അതേ സമയം എച്ച്ഡി ദേവഗൗഡ കുമാരസ്വാമിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് രേവണ്ണയുടെ നിലപാട്. കടൂരിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ദത്തയെ ഉള്‍പ്പെടുത്താന്‍ ഗൗഡ ആവശ്യപ്പെട്ടിരുന്നതായി രേവണ്ണ പറഞ്ഞു. ദത്തയ്ക്കുവേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ നേരിട്ട് തന്നെ വരുമെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി ജെഡിഎസില്‍ പ്രവര്‍ത്തിച്ച ദത്ത കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെ കര്‍ണ്ണാടക കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായിയായ കെഎസ് ആനന്ദിനാണ് സീറ്റ് നല്‍കിയത്. ഇതില്‍ അസംതൃപ്തനായ ദത്ത സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അദ്ദേഹം കടൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി നേതാവും മുന്‍ എംഎല്‍എ.യുമായ എച്ച്ഡി രേവണ്ണയുടെ പ്രഖ്യാപനം വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here