കർണാടകയിൽ പട്ടാപ്പകൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

കർണാടകയിൽ അഭിഭാഷകനെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്.

Also read:ആ കസേര സ്വപ്‌നം മാത്രം; വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമിസംഘത്തിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടർന്ന ശേഷം അഭിഭാഷകനെ വെട്ടി വീഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു .

Also read:വീടിന്റെ ചുമരില്‍ 109 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ചിത്രം; കാണാതായ പെയിന്റിംഗ് ഒടുവില്‍ കണ്ടെത്തി

മരിച്ചയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഷൻ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News