വിവാഹാഭ്യർഥന നിരസിച്ചു; കർണാടകയിൽ യുവാവ് പെൺകുട്ടിയുടെ മുന്നിൽവെച്ച് ജെലാറ്റിൻ സ്റ്റിക്ക് ദേഹത്തുപൊട്ടിച്ച് ജീവനൊടുക്കി

CRIME

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു.ക ർണാടകയിലെ കാലെനഹള്ളിയിലാണ് സംഭവം. 21കാരനായ രാമചന്ദ്രനാണ് ജീവനൊടുക്കിയത്.കാലെനഹള്ളിയിൽ ഞായാറാഴ്ച്ച രാവിലെയായിരുന്നു സംഭവം.

രാമചന്ദ്രൻ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.അടുത്തിടെ ഇയാൾ പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് പോക്സോ കേസടക്കമെടുത്ത് റിമാൻഡ് ചെയ്തിരുന്നു.

ALSO READ; ചേട്ടാ , ഞങ്ങള് പോവാണ് കേട്ടോ…കൂടെ 2 കോടിയുടെ സ്വർണം കൂടിയെടുത്തേ ! മുംബൈയിൽ പട്ടാപ്പകൽ ജ്വല്ലറി മോഷണം

എന്നാൽ കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതോടെ ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി.കുടുംബവുമായി ചർച്ച നടത്തി കേസ് ഒത്തുതീർപ്പാക്കി.ഇതിന് പിന്നാലെ യുവാവും പെൺകുട്ടിയും രഹസ്യമായി ബന്ധം തുടർന്നു. എന്നാൽ ഇതിനിടെ പെൺകുട്ടയുടെ മാതാപിതാക്കൾ പെൺകുട്ടിയ്ക്ക് മറ്റൊരു വിവാഹം ആലോചിച്ചിരുന്നു.ഇതറിഞ്ഞ രാമചന്ദ്ര പെൺകുട്ടിയെ തനിക്ക് വിവാഹം കഴിക്കണമെന്ന് പറഞ്ഞു.എന്നാൽ ജയിലലടക്കം കഴിഞ്ഞ ഒരാൾക്ക് മകളെ വിവാഹം ചെയ്ത് നൽകില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറുകയായിരുന്നു.

ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ ജെലാറ്റിൻ സ്റ്റിക്ക് ദേഹത്ത് പൊട്ടിച്ചാണ് ജീവനൊടുക്കിയത്.സംഭവത്തിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാമചന്ദ്രൻ്റെ കുടുംബം പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News