ബംഗളൂരുവിൽ ഭർത്താവ് സംശയത്തെ തുടര്‍ന്ന് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത് പന്ത്രണ്ട് വർഷം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് യുവതിയെ രക്ഷപ്പെടുത്തുകയും ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവം നടന്നത് മൈസുരുവിലെ ഹിരേഗെ ഗ്രാമത്തിലാണ്.
Also read:പ്രേക്ഷകരെ ചിരിപ്പിക്കാനായി അവരെത്തുന്നു; ‘അയ്യർ ഇൻ അറേബ്യ’ നാളെ മുതൽ തിയേറ്ററുകളിൽ
പന്ത്രണ്ട് വര്‍ഷമായി ഭാര്യ സുമയെ ഇയാള്‍ വീട്ടുതടങ്കലില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു. സുമയ ഇയാളുടെ മൂന്നാമത്തെ ഭാര്യയാണെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ യുവതിയെ ഇയാള്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നതായും ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും ഇയാളെ ഉപേക്ഷിച്ച് പോയതായും പൊലീസ് പറഞ്ഞു. മൂന്ന് പൂട്ടുകളിട്ട് വാതില്‍ പൂട്ടിയ ഭര്‍ത്താവ് ആരോടും സംസാരിക്കരുതെന്ന് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
Also read:ജാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ചംപൈ സോറൻ; സമയം അനുവദിക്കാൻ വൈകിപ്പിച്ച് ഗവർണർ
യുവതിയെ വീടിന് പുറത്തുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോലും ഇയാള്‍ സമ്മതിച്ചില്ല. ഇതിനായി മുറിക്കുള്ളില്‍ ഒരു ബക്കറ്റ് വെച്ചു. ദുരവസ്ഥ മനസിലാക്കിയ യുവതിയുടെ ബന്ധു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും സാമുഹിക പ്രവർത്തകരും വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ, ആരെങ്കിലുമായി സംസാരിക്കുകയോ ചെയ്താല്‍ ഉപദ്രവിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് തന്നെ പൂട്ടിയിട്ടതായും മക്കളോട് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് സുമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here