മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള 20 പുതിയ വോള്‍വൊ ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ ടി സി. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
‘ഐരാവത് ക്ലബ് ക്ലാസ് 2.0’ എന്ന പേരിലാണ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. കോഴിക്കോട്, കാസര്‍കോട് ഉള്‍പ്പെടെ പത്തുസ്ഥലങ്ങളിലേക്കാണ് പുതിയ ബസുകളുടെ സര്‍വീസ്. ഇതോടെ രാജ്യത്ത് ഏറ്റവും അധികം ഇന്റര്‍സിറ്റി വോള്‍വോ ബസുകളുള്ള കോര്‍പ്പറേഷനെന്ന നേട്ടവും കര്‍ണാടക ആര്‍ ടി സി കൈവരിച്ചു.
Also Read: ഈ ഡിസയറിനെ ആരുമൊന്നു ‘ഡിസൈയര്‍’ ചെയ്യും! ന്യൂ ലുക്കില്‍ ‘ഇന്ത്യന്‍ ഔഡി’
1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. നിലവിൽ കര്‍ണാടക ആര്‍ ടി സിയിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ് ക്ലാസ് 2.0. 443 ആഡംബര ബസുകളുള്‍പ്പെടെ 8,849 ബസുകളാണ് കര്‍ണാടക ആര്‍ ടി സിക്കുള്ളത്.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഐരാവത് 2.0യുടെ പ്രത്യേകത. ഫയര്‍ അലാറാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എഫ്.എ.പി.എസ്.) ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ബസിലുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുന്ന വിധത്തിലാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
Also Read: മലയാളികൾ ഇലക്‌ട്രിക്കിലേക്കോ? വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ട് ലക്ഷത്തിലേക്ക്
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന ബസിന് 15 മീറ്ററാണ് നീളം. 3.5 ശതമാനം അധികം ലെഗ്റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്
ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്, കാസര്‍കോട്, റായ്ചൂരു, മന്ത്രാലയ, കുന്ദാപുര, ഗോവ, ശിവമോഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവടങ്ങളിലേക്കാണ് ഐരാവത് 2.0യുടെ സർവ്വീസുകൾ ഉണ്ടായിരിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here