മംഗളൂരുവിൽ യുവതികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ച സംഭവം; റിസോർട്ട് ഉടമയും മാനേജർ അറസ്റ്റിൽ

MANGALURU RESORT

മംഗളൂരുവിൽ യുവതികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവതികളുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭാരത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് റിസോർട്ടിന്റെ ലൈസൻസ് ഉള്ളാൾ മുൻസിപ്പാലിറ്റി റദ്ദാക്കി. ഐപിസി 106 സെക്ഷൻ ചുമത്തി റിസോർട്ട് ഉടമയ്ക്കും മാനേജർക്കും എതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ALSO READ; http://‘പണം തന്നില്ലെങ്കിൽ നീയും നിന്റെ കുടുംബവും അനുഭവിക്കും’; യൂട്യൂബർ സൗരഭ് ജോഷിയ്ക്ക് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി

കഴിഞ്ഞ ദിവസമാണ് വാസ്കോ ബീച്ചിനടുത്തുള്ള റിസോർട്ടിൽ യുവതികൾ മുങ്ങിമരിച്ചത്.മൈസൂരു കുറുബഹള്ളി സ്വദേശിനി എം.ഡി.നിഷിത (21), കെആർ മൊഹല്ല സ്വദേശിനി എസ്.പാർവതി (20), ദേവരാജ മൊഹല്ല സ്വദേശിനി എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്.ശനിയാഴ്‌ച വൈകിട്ടാണ് മൂന്ന് പേരും ഉള്ളാൾ ഉച്ചിലയിലെ റിസോർട്ടിൽ എത്തിയത്.

ഒരു വശത്ത് കൂടുതൽ ആഴമുള്ള പൂളിൽ ആണ് മൂവരും ഇറങ്ങിയത്. 6 അടയോളം ആഴമുള്ള ഭാഗത്ത് ഒരാൾ മുങ്ങി തുടങ്ങിയപ്പോൾ മറ്റ് രണ്ട് പേരും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂവരും വെള്ളത്തിലേക്ക് താഴുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ റിസോർട്ട് സിസി ടിവിയിൽ പതിഞ്ഞു. വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ് യുവതികൾ ഫോൺ ക്യാമറയിൽ വിഡിയോ റെക്കോർഡ് ഓൺ ചെയ്‌ത്‌ വച്ചതായും കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here