കർണാടകയിൽ വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കും ഇനി പിടിവീഴും; മുന്നറിയിപ്പുമായി പൊലീസ്

വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക പൊലീസ്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങൾക്ക് വിവിധ സർവീസ് പ്രൊവൈഡർമാരുടെ സഹായവും ആവശ്യമാണ്. അവർ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ വർഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു.

ALSO READ: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കോടതി

കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച വർഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടർച്ചയായാണ് വിദ്വേഷ പോസ്റ്റുകൾക്കും പിടിവീഴുന്നത്. കർണാടകത്തിലെ തീരദേശ ജില്ലകളിൽ ബിജെപി – ആർഎസ്എസ് നേതൃത്വത്തിൽ നടന്നുവരുന്ന വർഗീയ, സദാചാര ആക്രമണങ്ങളെ ചെറുക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുമാണ് വർഗീയവിരുദ്ധ പൊലീസ് സേന രൂപവത്കരിക്കുന്നത്.

ALSO READ: പതിനൊന്ന് ബ്രദേഴ്‌സിന് ‘ഒരനിയത്തി പ്രാവ്’; വൈറലായി വിവാഹ വീഡിയോ

“നിയമം കയ്യിലെടുക്കാൻ ഒരാളെയും ഞങ്ങൾ അനുവദിച്ചിട്ടില്ല. ഇത്തരം പ്രവർത്തനങ്ങളെ കർണാടക സർക്കാർ ശാക്യതമായി നേരിടും. സംസ്ഥാനത്തിന് ചീത്തപ്പേരുണ്ടാകുന്ന ഒരു പ്രവൃത്തിയും ഞങ്ങൾ അംഗീകരിക്കില്ല”; പൊലീസ് സേനയുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട് ജി.പരമേശ്വര പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മംഗലാപുരത്തെ സോമേശ്വര ബീച്ചിലേക്കെത്തിയ മലയാളി വിദ്യാർത്ഥി സംഘത്തിനെതിരെ സദാചാര ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News