കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പുരോഗിമിക്കുകയാണ്.ഇതിനിടയിലാണ് വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ് രംഗത്ത് വന്നത്. നിര്‍ണായക സിഗ്നല്‍ ലഭിച്ച് തിരച്ചില്‍ ഊര്‍ജിതമായപ്പോഴാണ് ‘രക്ഷാദൗത്യത്തില്‍ നിന്നും മലയാളികള്‍ മാറണം’ എന്ന കര്‍ണാടക പൊലീസിന്റെ വിചിത്ര നിര്‍ദേശം.
ALSO READ :രഞ്ജിത്ത് ഇസ്രായേലിനെ കർണാടക പൊലീസ് മർദിച്ചു; ലോറിയുടമ മനാഫിന്റെ വെളിപ്പെടുത്തൽ
ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. 8 മീറ്റര്‍ താഴ്ചയിലാണ് ലോഹസാന്നിധ്യം. സിഗ്‌നല്‍ ലഭിച്ചയിടത്ത് മണ്ണ് മാറ്റിത്തുടങ്ങി.
സിഗ്‌നല്‍ അര്‍ജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ നിഗമനം. അതേസമയം കനത്ത മഴ ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here