കര്‍ണാടകയില്‍ വിധിയെഴുത്ത് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. പത്രപരസ്യങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പതിമൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നാണ് നാളെ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രചാരണം ശക്തമാക്കിയ തെരഞ്ഞെടുപ്പില്‍ ഫലമെന്താകുമെന്ന കാത്തിരിപ്പിലാണ് ജനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപതിലധികം റാലികളാണ് പ്രചാരണ കാലയളവില്‍ പങ്കെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണവേളകളില്‍ നിറഞ്ഞുനിന്നു.

ഇതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അന്തിമ അഭിപ്രായ സര്‍വേ ഫലം പറയുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 110 മുതല്‍ 122 വരെ സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. 224 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ 113 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. കോണ്‍ഗ്രസിന് 40.2 ശതമാനം വോട്ട് ലഭിക്കുമെന്നും മുന്‍ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 2.2 ശതമാനം വര്‍ധനവാണ് വോട്ട് വിഹിതത്തില്‍ പ്രതീക്ഷിക്കുന്നതെന്നും സര്‍വേ പറയുന്നു.
ഭരണകക്ഷിയായ ബിജെപിക്ക് 73- 85 സീറ്റുകളേ ലഭിക്കൂവെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News