കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ഇരുപത്തിമൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം, നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയ മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയുടെ മണ്ഡലത്തിലും ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിക്കുള്ളില്‍ വലിയ രീതിയില്‍ പ്രതിഷേധവും പൊട്ടിത്തെറിയുമുണ്ടായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്.

ആദ്യ ഘട്ടത്തില്‍ 189 പേരുടെ പട്ടിക ആയിരുന്നു ബിജെപി പ്രഖ്യാപിച്ചത്. അന്‍പത്തിരണ്ട് പുതുമുഖങ്ങളായിരുന്നു ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്. മുന്‍ മുഖ്യമന്ത്രി യെദ്യൂയൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്ര പട്ടികയില്‍ ഇടംപിടിച്ചു. ശിക്കാരിപ്പുരയില്‍ നിന്നായിരിക്കും ബി.വൈ വിജയേന്ദ്ര മത്സരിക്കുക. മുഖ്യമന്ത്രി ബസവരാജ് ബോമ്മൈ ശിഗ്ഗാവില്‍ നിന്നാകും മത്സരിക്കുക. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ പ്രാധാന്യം കുറവായിരുന്നു. ഇത് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News