കര്‍ണാടക വിധിയെഴുത്ത്; ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രവര്‍ത്തകര്‍. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഡാന്‍സും പാട്ടുമായി പ്രവര്‍ത്തകര്‍ ഒത്തുകൂടി. നിലവില്‍ നൂറിലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഗ് ചെയ്യുന്നത്. ബിജെപി 84, ജെഡിഎസ് 28, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് ലീഡ് നില.

വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും മുന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച.ഡി കുമാരസ്വാമിയും ഹുബ്ബള്ളി-ധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പിന്നിലാണ്.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. കോണ്‍ഗ്രസും ബിജെപിയും കളംനിറഞ്ഞു നടത്തിയ പ്രചാരണങ്ങളില്‍ കര്‍ണാടകയില്‍ ആര് വാഴും വീഴുമെന്ന് ഇന്നറിയാം. സംസ്ഥാനത്തെ വിവിധ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News