കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോലാർ സീറ്റ് മുൻ മുഖ്യമന്ത്രിസിദ്ധാരാമയ്യക്ക് കോൺഗ്രസ് നൽകില്ല. കോലാറിലെ ഉൾപ്പടെ 43 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കിയത്. വരുണയ്ക്ക് പുറമെ കോലാറില്‍കൂടി മത്സരിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധാരാമയ്യ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോലാർ സീറ്റ് നിലവിൽ സിദ്ധരാമയ്യയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടില്ല. കോലാറില്‍ മഞ്ജുനാഥിന്റെ പേരാണ് പട്ടികയിലുള്ളത്.
കോലാറില്‍ മത്സരിക്കാനാണ് കൂടുതല്‍ താൽപര്യമെന്ന് അറിയിച്ച സിദ്ധരാമയ്യ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിദ്ധരാമയ്യയ്ക്ക് രണ്ട് സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കുന്നതിനെതിരെ പ്രമുഖ നേതാക്കളായ ഡി.കെ ശിവകുമാര്‍, ജി പരമേശ്വര എന്നിവര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.
മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയ്ക്ക് വരുണയിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. 2018ല്‍ രണ്ട് മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച സിദ്ധരാമയ്യ ഇത്തവണയും രണ്ട് മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. വരുണയില്‍നിന്ന് ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോലാറിലെ ജനങ്ങള്‍ ആവശ്യപ്പപെട്ടതനുസരിച്ച് അവിടെനിന്നുകൂടി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു.
ബിജെപിവിട്ട് വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്ന ലക്ഷ്മണ്‍ സവാദി അടക്കമുള്ളവരുടെ പേരുകളും പട്ടികയിൽ ഇടം പിടിച്ചട്ടുണ്ട്. കര്‍ണാടകയില്‍ മെയ് പത്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here