കേരളാ പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക പിഎസ്‌സിയിലെ ഏഴംഗ സംഘം തിരുവനന്തപുരം ആസ്ഥാന ഓഫീസിലും കൊല്ലം മേഖലാ, ജില്ലാ ഓഫീസുകളിലും സന്ദര്‍ശനം നടത്തി. കര്‍ണാടക പിഎസ്‌സിയിലെ 16 അംഗങ്ങളില്‍ എഴ് പേരാണ് പഠനസംഘത്തിലുള്ളത്.
കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരമാണ് കേരളാ പിഎസ്‌സി സന്ദര്‍ശിക്കുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. കര്‍ണാടക പിഎസ്‌സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വിശദമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പഠന സംഘം കേരളത്തിലെത്തിയത്.
ആസ്ഥാന ഓഫിസില്‍ ചെയര്‍മാന്‍, കമ്മീഷനംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ചര്‍ച്ചകള്‍ നടത്തി. ഓണ്‍ലൈന്‍ പരീക്ഷ, വണ്‍ ടൈം വെരിഫിക്കേഷന്‍, ഒഎംആര്‍ വാല്യുവേഷന്‍ തുടങ്ങി വിവിധ സെലക്ഷന്‍ നടപടികളെ സംബന്ധിച്ച് സംഘം മനസ്സിലാക്കി. കേരള പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here