കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമെന്ന് ഐടി മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ മകനുമായ പ്രിയങ്ക് ഗാര്‍ഗേ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ മറുപടി. ഭരണത്തിന്റെ രണ്ടര വര്‍ഷത്തിന് ശേഷം നേതൃമാറ്റമുണ്ടായേക്കാമെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുള്ളില്‍ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ താന്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് ഐടി മന്ത്രിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
ALSO READ: യജമാനൻ പോയതറിയാതെ മോർച്ചറിക്ക് മുന്നിൽ ഒരു മാസമായി കാത്തിരിക്കുന്ന ഒരു നായ
അതേസമയം കര്‍ണാടക സര്‍ക്കാരിനെ പുറത്താക്കാന്‍ നിരാശരായ ചില ബിജെപി നേതാക്കള്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായോട് ആയിരം കോടി ആവശ്യപ്പെട്ടെന്ന ആരോപണവും പ്രിയങ്ക് ഖാര്‍ഗേ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയുടെ ഒരു സംഘം നാലോളം എംഎല്‍എമാര്‍ക്ക് എംഎല്‍എമാരെ സമീപിക്കുകയും അമ്പത് കോടി വീതരം ഓരോ ആള്‍ക്കും വാഗ്ദാനം ചെയ്തതിനൊപ്പം മന്ത്രി സ്ഥാനം നല്‍കാമെന്നും പറഞ്ഞതായാണ് പ്രിയങ്ക് ആരോപിച്ചിരിക്കുന്നത്.
ALSO READ: കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനം കാത്തിരിക്കവെയാണ് കാലാവധി പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചത്. ‘നമ്മുടെ സര്‍ക്കാര്‍ 5 വര്‍ഷം അധികാരത്തിലുണ്ടാകും. ഞാന്‍ മുഖ്യമന്ത്രിയാണ്, അധികാരത്തില്‍ തന്നെ തുടരും’ എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here