സര്‍ക്കാര്‍ സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്കെതിരെ നടപടി. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. മഞ്ജുള ദേവി എന്ന അധ്യാപികയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. പിന്നാലെ അധ്യാപികയെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റി. വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ശിവമോഗയിലെ ടിപ്പു നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസിലെ രണ്ട് മുസ്ലീം വിദ്യാര്‍ത്ഥികളോടായിരുന്നു അധ്യാപിക വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ നിങ്ങളുടെ രാജ്യമല്ലെന്നും ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നുമാണ് മഞ്ജുള ദേവി വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. പാകിസ്താനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെ ശിവമോഗയിലെ ജെ.ഡി.എസ് നേതാവ് എ. നസ്റുല്ലയാണ് പൊലീസില്‍ പരാതി നല്‍കിയത്.
also read- ‘നിലയ്ക്കാത്ത മഴയിലും കെടാത്ത കരുത്തുമായി പുതുപ്പള്ളി’; ജെയ്ക്കിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം
അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും ശിവമോഗ പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ പരമേശ്വരപ്പ സി.ആര്‍ പ്രതികരിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പരമേശ്വരപ്പ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here