റോഡിൽ വാഹനത്തിന്റെ ഹോൺ മുഴക്കി ഷോ കാണിക്കുന്ന ഡ്രൈവർമാർക്ക് വേറിട്ട ശിക്ഷ നൽകുന്ന ട്രാഫിക് പൊലീസ് സബ് ഇൻസ്‌പെക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. വാഹനത്തിന്റെ മുൻവശത്ത് ഡ്രൈവർമാരെ കുത്തിയിരുത്തി ഹോണടി ശബ്ദം കേൾപ്പിക്കുന്നതാണ് ഈ വീഡിയോ.
നിരത്തുകളിൽ ഡ്രൈവർമാർ ഇത്തരത്തിൽ ഹോണടിക്കുന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രായമായവർ അടക്കം പരാതി പറയുഞ്ഞിരുന്നുവെന്നും ഇത് നേരിട്ട് ഡ്രൈവർമാർക്ക് ബോധ്യപ്പെടുത്തി നൽകാനാണ് ഇത്തരമൊരു ശിക്ഷ നൽകിയതെന്നുമാണ് പിഎസ്ഐ തിരുമലേഷ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.
“ഉച്ചത്തിലുള്ള ഡെസിബെല്ലുള്ള ഹോണുകൾ ഉപയോഗിച്ചതിന് പിഴ ചുമത്താൻ ഞങ്ങൾ ബസ് സ്റ്റാൻഡുകളിൽ പോയിരുന്നു, പക്ഷേ ഡ്രൈവർമാർ ഇത്തരത്തിലുള്ള ഹോണുകൾ ഉപയോഗിക്കുന്നത് തുടർന്നു. ബസ്സിനുള്ളിൽ ഇരിക്കുമ്പോൾ അതിൻ്റെ ശബ്ദം എങ്ങനെയാണെന്ന് ഡ്രൈവർമാർക്ക് മനസ്സിലാകുന്നില്ല. അവർ പുറത്തു വന്ന് നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമേ അതിൻ്റെ തീവ്രത മനസ്സിലാകൂ,” തിരുമലേഷ് കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. നിരവധി പേരാണ് ഈ ശിക്ഷ വിധിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ചിലർക്കിടയിൽ ഈ വീഡിയോ ചിരിയും പടർത്തിയിട്ടുണ്ട്.അതേസമയം രാത്രി ഹൈ ബീം എൽഇഡി ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നവർക്കും ഇത്തരം ശിക്ഷ ആവശ്യമാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ അവർ പുറത്തുവിടുന്ന പുക ശ്വസിപ്പിക്കണമെന്ന് മറ്റൊരാൾ ആവശ്യപ്പെട്ടു.
Traffice police gives a perfect treatment for honking.pic.twitter.com/vdzvwj8Dtd
— Vije (@vijeshetty) January 20, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here