അതിശൈത്യം: ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു

ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യമാണ് മരണകാരണം. സി​ന്ധു വെയ്ക്കലാം, ആ​ശ സു​ധാ​ക​ർ, സു​ജാ​ത മും​ഗു​ർ​വാ​ഡി, വി​നാ​യ​ക് മും​ഗു​ർ​വാ​ഡി, ചി​​​ത്ര പ്ര​ണീ​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ALSO READ: ‘ഷോ വെറും മോദി ഷോ’, ക്യാമറ ഉള്ളപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന നെന്മ മരങ്ങൾ, വെയിലത്ത് റിക്ഷാവാലയെ സഹായിച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ: വീഡിയോ

ബു​ധ​നാ​ഴ്ച​യാ​ണ് ഹി​മാ​ല​യ​ത്തി​ലെ സ​ഹ​സ്ര​ദ​ൾ ആ​ൽ​പൈ​ൻ ലേ​ക്കി​ൽ അ​പ​ക​ടം നടന്നത്. സം​ഭ​വ​മ​റി​ഞ്ഞ് റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ ഡെ​റാ​ഡൂ​ണി​ലെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ സു​ര​ക്ഷ സേ​ന ഡെ​റാ​ഡൂ​ണി​ലെ​ത്തി​ച്ചിട്ടുണ്ട്. മേ​യ് 29ന് ​മ​നേ​രി​യി​ലെ ഹി​മാ​ല​യ​ൻ വ്യൂ ​ട്ര​ക്കി​ങ് ഏ​ജ​ൻ​സി വ​ഴി ട്ര​ക്കി​ങ്ങി​ന് പു​റ​പ്പെ​ട്ട 22 അം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ALSO READ: ‘ആദ്യം തല്ലി ഇപ്പോൾ തലോടുന്നു’, ഉത്തരേന്ത്യയിൽ ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ആർഎസ്എസിനെ അനുനയിപ്പിക്കാൻ മോദിയുടെ ശ്രമം

അതേസമയം, ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News