മരിച്ചെന്നുകരുതി അന്ത്യ കർമങ്ങൾ ചെയ്തു; 25 വർഷത്തിന് ശേഷം ആ സത്യമറിഞ്ഞ് കുടുംബം

himachal

കർണാടകയിൽ നിന്നും 25 വർഷത്തിന് മുൻപ് കാണാതായ സ്ത്രീയെ ഹിമാചൽ പ്രദേശിൽ നിന്നും കണ്ടെത്തി. നിലവിൽ വൃദ്ധ സദനത്തിൽ കഴിയുന്ന സക്കമ്മ എന്ന സ്ത്രീയെ കൂട്ടിക്കൊണ്ടുപോകാൻ കുടുംബം ബുധനാഴ്ച എത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കർണാടകയിലെ ബെല്ലാരി, ധനനായകനഗരെ സ്വദേശിയായ സക്കമ്മ 25 വർഷം മുൻപ് ഹൊസാപേട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. തിരികയുള്ള മടക്കയാത്രയിൽ ഛണ്ഡിഗഢിനുള്ള ട്രെയിനിൽ സക്കമ്മ അബദ്ധത്തിൽ കയറി.ഇങ്ങനെയാണ് ഇവർ വടക്കേ ഇന്ത്യയിലെത്തിയത്. ഇതിനിടെ പല തവണ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല.ഇതോടെ ഇവർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ താമസിച്ചു വരികയായിരുന്നു.

ALSO READ; സിദ്ധരാമയ്യയുടെ പേര് റോഡിന് നൽകാൻ നീക്കം; കർണാടകയിൽ വിവാദം പുകയുന്നു

ഇതിനിടെ സക്കമ്മയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയുന്നു. എന്നാൽ അന്വേഷണത്തിൽ യാതൊരു സൂചനയും കണ്ടെത്താൻ കഴിയാഞ്ഞതോടെ സക്കമ്മ മരണപ്പെട്ടുവെന്ന് കരുതി കുടുംബം അന്ത്യ കർമങ്ങൾ നടത്തി.

എന്നാൽ അടുത്തിടെ ഹിമാചലിലെ വൃദ്ധസദനത്തിൽ എത്തിയപ്പോൾ കന്നഡ സംസാരിക്കുന്ന ഒരു സ്തീയെ യുവ ഐപിഎസ് ഓഫിസർ കണ്ടുമുട്ടിയതോടെയാണ് സംഭവം വഴിത്തിരിവായത്. സക്കമ്മയുമായി സംസാരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ, ഇവരുടെ കഥകേട്ട് കർണാടക സർക്കാരിൻ്റെ സാമൂഹിക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് സക്കമ്മയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News