മരുമകളെ ഇഷ്ടമല്ല; ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന് വൃദ്ധ

കര്‍ണാടകയില്‍ കൊച്ചുമകനെ കഴിച്ചുഞെരിച്ചു കൊന്ന് മുത്തശ്ശി. ഗജേന്ദ്രഗാഡ് താലൂക്കിലെ ഗ്രാമത്തിലാണ് അതിദാരുണമായ സംഭവമുണ്ടായത്. ഇക്കഴിഞ്ഞ നവംബര്‍ 22നാണ് കുഞ്ഞു മരിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം പുറത്തുവന്നതിപ്പോഴാണ്. സരോജ ഗൂളിയാണ് ഒമ്പത് മാസം മാത്രം പ്രായമായ കൊച്ചുമകന്‍ അഥ്വിക്കിനെ കൊന്നത്. കാരണം മരുമകള്‍ നാഗരത്‌നയോടുള്ള വെറുപ്പും.

ALSO READ: എന്താണ് ഗൂഗിൾ പേ യുടെ കൺവീനിയൻസ് ഫീ?

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അഥ്വിക്കിനെ പ്രസവിച്ച ശേഷം ആറുമാസത്തോളം സ്വന്തം വീട്ടിലായിരുന്ന നാഗരത്‌ന മൂന്നുമാസം മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത്. വീട്ടുജോലി ചെയ്ത ശേഷം മകനെ അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് നാഗരത്‌ന മനസിലാക്കിയത്. സരോജയോട് ചോദിച്ചപ്പോള്‍ ഉഴപ്പന്‍ മട്ടിലായിരുന്നു മറുപടി. സംശയം കൂടിയതോടെ നാഗരത്‌ന പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ പൊലീസ് അന്വേഷണം ഏറ്റെടുത്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സരോജ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കണ്ടല്‍കാടുകള്‍ക്കിടയില്‍ കുഴിച്ചുമൂടിയെന്നും വെളിപ്പെടുത്തി. മൃതദേഹം പുറത്തെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

ALSO READ:  രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യം; ജില്ലാതല സർക്കാർ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

കഴിക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ കുഞ്ഞിന് നല്‍കാന്‍ പല തവണ അമ്മായിയമ്മ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ഇത്തരം ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നുമാണ് നാഗരത്‌ന പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News