അമേരിക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; ആരെയാണ് ട്രംപ് നിർദേശിച്ചത്?

KAROLINE

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഡോണൾഡ്‌ ട്രംപ് നടത്തുന്ന ഓരോ പ്രഖ്യാപനങ്ങളും അദ്ദേഹം തന്റെ ഭരണകൂടത്തിലേക്ക് തിരഞ്ഞെടുക്കുന്നവരും ചർച്ചയിൽ ഇടം പിടിക്കുകയാണ്.ഇപ്പോഴിതാ അമേരിക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയെ ലഭിക്കുന്നു എന്നാണ് റിപ്പോർട്ട്.

ഇരുപത്തിയേഴുകാരിയായ കരോലിന ലെവിറ്റിന്റെ പേരാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് നിർദേശിച്ചിരിക്കുന്നത്. റൊണാള്‍ഡ് സീഗ്ലറിന്റെ റെക്കോർഡ് ആണ് കരോലിന തിരുത്താൻ ഒരുങ്ങുന്നത്. 1969 ൽ അദ്ദേഹം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമ്പോൾ 29 വയസായിരുന്നു പ്രായം.

ALSO READ; യുവേഫ നേഷൻസ് ഫുട്ബോൾ: ഇരട്ട ഗോളുമായി റൊണാൾഡോ; പോളണ്ടിനെ തരിപ്പണമാക്കി പോർച്ചു​ഗൽ

മുൻപ് ട്രംപ് സർക്കാരിൽ അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് പ്രസ് സെക്രട്ടറിയായും പിന്നീട് യുഎസ് പ്രതിനിധി എലിസ് സ്റ്റെഫാനിക്കിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ച വ്യക്തിയാണ് കരോലിന.2022ലെ തെരഞ്ഞെടുപ്പില്‍  ന്യൂ ഹാംസ്ഫിയറില്‍ നിന്ന് മത്സരിച്ചുവെങ്കിലും ജയിച്ചില്ല.

സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ് ലെവിറ്റ് എന്നായിരുന്നു പ്രഖ്യാപനത്തിന് ശേഷമുള്ള ട്രംപിന്റെ പ്രതികരണം. സർക്കാർ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അവർ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും നല്ല രീതിയിൽ ജനങ്ങളുമായി ആശയ വിനിമയം നടത്താൻ കഴിയുമെന്ന് ലെവിറ്റ് മുൻപ് തെളിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് കരോലീനയെ നിർദേശിക്കുന്നതിൽ താൻ അതിയായ സന്തോഷവാൻ ആണെന്നും ട്രംപ് കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News