‘പണി’ ഗംഭീരം; ജോജുവിന്റെ ആദ്യ സംവിധാനത്തെ പ്രശംസിച്ച് തമിഴിലെ ഹിറ്റ് സംവിധായകൻ

joju

നടൻ എന്ന നിലയിൽ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോജു ജോർജ്. ജോജു ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘പണി’. ചിത്രത്തിൽ ജോജു തന്നെയാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നതും. നിരവധിയാളുകളാണ് ചിത്രം കാണാൻ കാത്തിരിക്കുന്നുണ്ട്. കൂടാതെ ജോജുവിന്റെ മുൻ സിനിമകളിലെ അഭിനയ മികവും ചിത്രത്തിനായുള്ള ആരാധകരുടെ ആകാംഷ കൂട്ടുന്നുണ്ട്.

ഇപ്പോഴിതാ ജോജുവിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത് തമിഴ് സംവിധായകാൻ കാർത്തിക്ക് സുബ്ബരാജ് ആണ്. ചിത്രം ഒക്ടോബർ 24 നാണ് തിയറ്ററുകളിൽ എത്തും. തന്റെ എക്സിലും ഇൻസ്റ്റയിലും ആണ് പ്രശംസ പോസ്റ്റുകൾ കാർത്തിക്ക് ഷെയർ ചെയ്തിരിക്കുന്നത്. ‘ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്’ എന്നൊക്കെയാണ് ജോജുവിന്റെ ചിത്രത്തെ കുറിച്ച് അദ്ദേഹം പങ്കുവെച്ചത്.

ALSO READ: ദേവ്ഗണ്‍, വിജയ്.. ഇപ്പോൾ ബിഗ് ബിയും; ജന്മദിനാഘോഷത്തിന് പിന്നാലെ ബിഎംഡബ്ല്യു ഐ7 സ്വന്തമാക്കി ബച്ചന്‍

കഴിഞ്ഞ ദിവസമാണ് ‘പണിയുടെ’ ട്രെയിലർ പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ ട്രെയിലർ ട്രെൻഡിംഗ് ആയി കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും ഗാനവും ശ്രദ്ധനേടിയിരുന്നു.ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിവരും വൻ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News