കാണാൻ സുന്ദരിയല്ലാത്ത നിമിഷ സജയനെ എങ്ങനെ അഭിനയിപ്പിച്ചു? അവതാരകന്റെ വയറു നിറച്ച് കാർത്തിക് സുബ്ബരാജിന്റെ കിടിലൻ മറുപടി

കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സൃഷ്‌ടിച്ച നടിയാണ് നിമിഷ സജയൻ. ചിത്ത, ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയങ്ങളോടെ തമിഴ് സിനിമാ പ്രേക്ഷകർക്ക് നിമിഷ സുപരിചിതയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള അവതാരകന്റെ മോശമായ ചോദ്യത്തിന് സംവിധായകൻ കാർത്തിക് സുബ്ബരാജ് നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ALSO READ: ‘ഞങ്ങടെ പിള്ളേരെ തൊടുന്നോടാ’, ആരാധകരെ മർദിച്ച ബ്രസീലിയൻ പൊലീസിനെ തടയാൻ മെസിയും സംഘവും ഗ്യാലറിയിൽ; വൈറലായി വീഡിയോ

ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം നടന്നത്. കാര്‍ത്തിക് സുബ്ബരാജിനോട് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ നിമിഷയെ അപമാനിക്കുന്ന ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നു. എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്ത് നന്നായി അഭിനിപ്പിക്കാന്‍ സാധിച്ചത് എന്നായിരുന്നു ചോദ്യം. കൃത്യമായ മറുപടിയായിരുന്നു ചോദ്യത്തിന് കാർത്തിക് സുബ്ബരാജ് നൽകിയത്.

‘എങ്ങനെയാണ് നിങ്ങള്‍ക്ക് അവര്‍ സുന്ദരിയല്ലെന്ന് പറയാന്‍ സാധിക്കുക. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഒരാള്‍ സുന്ദരയില്ലെന്ന് പറയുന്നത് തെറ്റാണ്. അതൊരു തെറ്റായ ചിന്തയാണ്’, എന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ മറുപടി.

ALSO READ: ആൺതുണയില്ലാതെ ജീവിക്കാൻ കഴിയാത്ത രീതി, വാടകവീട് പോലും ലഭിക്കുന്നില്ല; കരഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ച് നടി

അതേസമയം, ചിത്രത്തിന്റെ സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ സംഭവത്തിന് പിന്നാലെ എക്‌സിലൂടെ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി.

‘ഞാന്‍ അവിടെയുണ്ടായിരുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള ആ മണ്ടന്‍ ചോദ്യം മാത്രമായിരുന്നില്ല ആ റിപ്പോര്‍ട്ടര്‍ ചെയ്തത്. അയാള്‍ എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ ബോധ പൂര്‍വ്വം ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് ചോദിച്ച ശേഷം അയാളുടെ മുഖത്ത് വലിയ അഭിമാനമായിരുന്നു. ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും ആ ചോദ്യത്തിന് ഒരു മാറ്റവുമില്ല’, സന്തോഷ് നാരായണൻ എക്‌സിൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News