ലീലയുടെ മരണം കൊലപാതകം;സഹോദരി ഭർത്താവ് അറസ്റ്റിൽ

കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ മരിച്ച ലീലയുടേത് കൊലപാതകം. ലീലയുടെ സഹോദരി ഭർത്താവായ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ലീലയെ 20 ദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉൾവനത്തിൽ മരിച്ച നിലയിൽ ലീലയെ കണ്ടെത്തുകയായിരുന്നു.

കാണാതായ ദിവസം ഭർത്താവ് രാജഗോപാലനടക്കം നാല് പേർക്ക് ഒപ്പമാണ് ലീല വനത്തിലേക്ക് പോയത്. ലീലയുടെ മകനെ കൊലപ്പെടത്തിയ കേസിലെ പ്രതി രാജനും ലീലയുമായി വാക്കുതർക്കമുണ്ടായിരുന്നു. കസ്റ്റഡിയിലുള്ള മറ്റുള്ളവരെ വിട്ടയച്ചു. മൃതദേഹം അഴുകി അസ്ഥികൂട രൂപത്തിലായിരുന്നു. അതിനാൽ കഴുത്ത് ഞെരിച്ച പാടോ, ശരീരത്തിൽ മർദ്ദനത്തിന്റെ പാടോ കണ്ടെത്താൻ പറ്റിയിരുന്നില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കൊലപാതകക്കുറ്റം ചുമത്തിയത്. ലീലയുടെ മകനെ കൊലപ്പടുത്തിയ കേസിലെ പ്രതിയുമാണ് രാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here