സ്ത്രീയെ കാണാനില്ല; കൊന്നു കുഴിച്ചു മൂടിയതായി സംശയം

സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയാണ് കൊന്നു കുഴിച്ചുമൂടിയത്. കഴിഞ്ഞ ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയിൽ നിന്നും കാണാനില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അമ്പലപ്പുഴയിൽ വച്ചാണ് കാണാതായത് പൊലീസിന് സംശയം വന്നത്.

also read: ഭാര്യയെ കൊന്ന് മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി; യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന് വേണ്ടി വലവിരിച്ച് പൊലീസ്
അമ്പലപ്പുഴ കരൂരിന് സമീപമുള്ള മത്സ്യത്തൊഴിലാളി യുവാവുമായി ഈ യുവതിക്ക് അടുപ്പമായിരുന്നു. അതിനുശേഷം ഇയാൾ ഈ യുവതിയെ കൊന്ന് കുഴിച്ചുമൂടി എന്നാണ്  പൊലീസ് സംശയിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കരുനാഗപ്പള്ളിയിൽ നിന്നും പൊലീസ് സംഘം എത്തി യുവതിയെ കുഴിച്ചിട്ടു എന്ന് പറയുന്ന പ്രദേശത്ത് മൃതദേഹത്തിനായി തിരച്ചിൽ നടത്തും.

News Summary- It is suspected that a woman was killed and buried. The deceased was Vijayalakshmi, a native of Karunagappally. Vijayalakshmi has not been seen from Karunagappally since the 6th November.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News