കേബിളില്‍ കുരുങ്ങി സ്‌കൂട്ടറിലിരുന്ന സ്ത്രീ തെറിച്ചു വീണു; തോളെല്ല് പൊട്ടി, സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി മേലേ വീണു

കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് അപകടം. വളാലില്‍ മുക്കില്‍ താമസിക്കുന്ന സന്ധ്യ (43 )യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി കേബിള്‍ പൊട്ടിച്ചു. ഇതേസമയം ഭര്‍ത്താവിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളില്‍ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചു വീണു. പിന്നാലെ സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി സന്ധ്യയുടെ മേലെ വീഴുകയായിരുന്നു.

ALSO READ:  ഇടുക്കിയില്‍ വാഹനാപകടം; ആറു വയസുകാരി മരിച്ചു

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് സന്ധ്യ. തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി.

ALSO READ:  ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News