കാരുണ്യ പദ്ധതിക്ക് 30 കോടി അനുവദിച്ചു, വൃക്ക മാറ്റിവയ്ക്കേണ്ടുന്നവര്‍ക്ക് 3 ലക്ഷം ലഭിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

സാധാരണക്കാർക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി കാരുണ്യ ബെനവലന്‍റ് ഫണ്ട്‌ സ്‌കീമിന്‌ 30 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ . കുടുംബത്തിന് രണ്ടുലക്ഷം രൂപ ചികിത്സാ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്‌. വൃക്ക മാറ്റിവയ്ക്കേണ്ടിവരുന്നവർക്ക്‌ മുന്നു ലക്ഷം രൂപ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: “ഈ വീട് കണ്ടിട്ട് ഇ ഡി എന്ത് പറഞ്ഞു? അമ്പരന്ന് കാണും”; അനുഷയുടെ വീട് സന്ദർശിച്ച് ഡോ.തോമസ് ഐസക്ക്

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്‌പ്‌) ഉൾപ്പെടാത്ത മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എപിഎല്‍/ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങൾക്കും കെബിഎഫ്‌ പദ്ധതി ആനുകൂല്യം ലഭിക്കുന്നു. നിലവിൽ 761 ആശുപത്രികളിൽ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാണ്‌. ഇതിൽ സ്വകാര്യ മേഖലയിലെ 569 ആശുപത്രികളും ഉൾപ്പെടുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയ്‌ക്കാണ്‌ പദ്ധതി നടത്തിപ്പ്‌ ചുമതല.

ALSO READ: എ ഐ ക്യാമറ; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വസ്തുതാവിരുദ്ധം; മന്ത്രി ആന്‍റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News